നീലേശ്വരം: തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് മാറ്റേകാന്‍ ഗ്രാമീണ മേഖലയില്‍ തെരുവ് നാടകങ്ങള്‍ ഒരുങ്ങുന്നു. ചെറുകാടിന്റെ 'നമ്മളൊന്ന്' എന്ന നാടകത്തിന്റെ പുനരാവിഷ്കാരമാണ് ചായ്യോം മാനൂരി പുല്ലാഞ്ഞിവള്ളിയിലെ ഗ്രാമീണ ആര്‍ട്സ് ഒരുക്കുന്ന നാടകം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നിര്‍മാണ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ നാടകത്തില്‍ വേഷമിടുന്നുണ്ട്. സാമൂഹിക സംവിധാനത്തിലേക്ക് വേഷം മാറിയെത്തുന്ന ജന്മി- കുടിയാന്‍ വ്യവസ്ഥയെ പൊളിച്ചെഴുതുന്നതാണ് നാടകം. മൂലധന ശക്തികള്‍, വര്‍ഗീയത എന്നിവ നാടകത്തില്‍ പ്രമേയമാവുന്നു. ഉദിനൂര്‍ മുരളിയാണ് സംവിധാനം നിര്‍വഹിച്ചത്. പ്രകാശന്‍ കരിവെള്ളൂര്‍, ബാലകൃഷ്ണന്‍, അനില്‍ നടക്കാവ് എന്നിവരാണ് അണിയറ ശില്‍പികള്‍.

No comments:
Post a Comment