Tuesday, March 22, 2011

പിന്തുണ തേടി കെ കുഞ്ഞിരാമന്‍ ഗുരുസന്നിധിയില്‍

നീലേശ്വരം: രണ്ടാം തവണയും വിജയമുറപ്പിക്കാന്‍ ഗുരുനാഥന്റെ അനുഗ്രഹത്തിനായി കെ കുഞ്ഞിരാമന്‍ എംഎല്‍എ ഗുരുസന്നിധിയിലെത്തി. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ കുഞ്ഞിരാമന്‍ തന്റെ ഗുരുനാഥന്‍ കൂടിയായ നീലേശ്വരം രാജവംശത്തിലെ മൂത്ത രാജാവായ തെക്കേ കോവിലകത്തെ ടി സി കൃഷ്ണവര്‍മ വലിയ രാജയുടെ അനുഗ്രഹം തേടിയാണ് നീലേശ്വരം നഗരസഭയില്‍ പര്യടനം തുടങ്ങിയത്. നീലേശ്വരത്തെ വിവിധ സ്ഥലങ്ങളില്‍ എംഎല്‍എ വോട്ടുതേടി. ഇദ്ദേഹത്തോടൊപ്പം എല്‍ഡിഎഫ് നേതാക്കളായ എം രാജഗോപാലന്‍, സിപിഐ എം നീലേശ്വരം ഏരിയാ സെക്രട്ടറി കരുവക്കാല്‍ ദാമോദരന്‍, പി വി ശൈലേഷ് ബാബു, കെ വി ദാമോദരന്‍, പി കെ പ്രകാശന്‍, കെ വി വേണുഗോപാലന്‍, കെ രഘു, സനു മോഹന്‍ എന്നിവരുമുണ്ടായിരുന്നു.

No comments:

Post a Comment