നീലേശ്വരം: പഴയകാല ഓര്‍മകള്‍ നുരഞ്ഞുയര്‍ന്നപ്പോള്‍ സരസ്വതി ടീച്ചര്‍ സ്ഥാനാര്‍ഥിക്ക് മുന്നില്‍ വിതുമ്പി. നീലേശ്വരം ചിറപ്പുറത്തെ സ്വീകരണ കേന്ദ്രത്തിലായിരുന്നു തൃക്കരിപ്പൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന് മുന്നില്‍ കയ്യൂര്‍ സമരസസോനി സഖാവ് എന്‍ കെ കുട്ടേട്ടന്റെ വിധവ കെ സരസ്വതി ടീച്ചര്‍ വിതുമ്പിപ്പോയത്. കയ്യൂര്‍ സമരസേനാനി, നീലേശ്വരം പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, അവിഭക്ത കണ്ണൂര്‍ ജില്ലാ പാര്‍ടി വളണ്ടിയര്‍ ക്യാപ്റ്റന്‍ എന്നിങ്ങനെ സജീവമായിരുന്ന കുട്ടേട്ടന്‍ നീലേശ്വരത്ത് പാര്‍ടി കെട്ടിപ്പടുക്കുന്നതിലെ മുന്നണിപോരാളിയായിരുന്നു.
Thursday, April 7, 2011
Monday, April 4, 2011
ജനങ്ങളില്‍ ഒരാളായി ജനകീയ എംഎല്‍എ
തൃക്കരിപ്പൂര്‍: 'ജന്മി നാടുവാഴിത്തത്തിനെതിരെ ഐതിഹാസിക പോരാട്ടത്തിന് സാക്ഷിയായ മണ്ണ് വീണ്ടും ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്. കേരളത്തില്‍ ഇടതുപക്ഷ ഭരണത്തുടര്‍ച്ചക്ക് ജനങ്ങള്‍ വിധിയെഴുതുന്ന ദിവസമാണ് ഏപ്രില്‍ 13. അഞ്ചുവര്‍ഷം കൊണ്ട് ജനകീയ എംഎല്‍എയായ കെ കുഞ്ഞിരാമന് ചരിത്ര ഭൂരിപക്ഷം നല്‍കാന്‍ കാത്തിരിക്കുകയാണ് മണ്ഡലത്തിലെ ജനങ്ങള്‍.'
Tuesday, March 29, 2011
തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് പകിട്ടേകാന്‍ തെരുവ് നാടകങ്ങള്‍
നീലേശ്വരം: തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് മാറ്റേകാന്‍ ഗ്രാമീണ മേഖലയില്‍ തെരുവ് നാടകങ്ങള്‍ ഒരുങ്ങുന്നു. ചെറുകാടിന്റെ 'നമ്മളൊന്ന്' എന്ന നാടകത്തിന്റെ പുനരാവിഷ്കാരമാണ് ചായ്യോം മാനൂരി പുല്ലാഞ്ഞിവള്ളിയിലെ ഗ്രാമീണ ആര്‍ട്സ് ഒരുക്കുന്ന നാടകം.
Sunday, March 27, 2011
Wednesday, March 23, 2011
Tuesday, March 22, 2011
പിന്തുണ തേടി കെ കുഞ്ഞിരാമന്‍ ഗുരുസന്നിധിയില്‍
നീലേശ്വരം: രണ്ടാം തവണയും വിജയമുറപ്പിക്കാന്‍ ഗുരുനാഥന്റെ അനുഗ്രഹത്തിനായി കെ കുഞ്ഞിരാമന്‍ എംഎല്‍എ ഗുരുസന്നിധിയിലെത്തി. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ കുഞ്ഞിരാമന്‍ തന്റെ ഗുരുനാഥന്‍ കൂടിയായ നീലേശ്വരം രാജവംശത്തിലെ മൂത്ത രാജാവായ തെക്കേ കോവിലകത്തെ ടി സി കൃഷ്ണവര്‍മ വലിയ രാജയുടെ അനുഗ്രഹം തേടിയാണ് നീലേശ്വരം നഗരസഭയില്‍ പര്യടനം തുടങ്ങിയത്. നീലേശ്വരത്തെ വിവിധ സ്ഥലങ്ങളില്‍ എംഎല്‍എ വോട്ടുതേടി. ഇദ്ദേഹത്തോടൊപ്പം എല്‍ഡിഎഫ് നേതാക്കളായ എം രാജഗോപാലന്‍, സിപിഐ എം നീലേശ്വരം ഏരിയാ സെക്രട്ടറി കരുവക്കാല്‍ ദാമോദരന്‍, പി വി ശൈലേഷ് ബാബു, കെ വി ദാമോദരന്‍, പി കെ പ്രകാശന്‍, കെ വി വേണുഗോപാലന്‍, കെ രഘു, സനു മോഹന്‍ എന്നിവരുമുണ്ടായിരുന്നു.
Subscribe to:
Posts (Atom)