Thursday, April 7, 2011

വയ്യായ്മകള്‍ക്കിടയിലും ടീച്ചറെത്തി പഴയ സഖാവിന് വിജയം നേരാന്‍

നീലേശ്വരം: പഴയകാല ഓര്‍മകള്‍ നുരഞ്ഞുയര്‍ന്നപ്പോള്‍ സരസ്വതി ടീച്ചര്‍ സ്ഥാനാര്‍ഥിക്ക് മുന്നില്‍ വിതുമ്പി. നീലേശ്വരം ചിറപ്പുറത്തെ സ്വീകരണ കേന്ദ്രത്തിലായിരുന്നു തൃക്കരിപ്പൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന് മുന്നില്‍ കയ്യൂര്‍ സമരസസോനി സഖാവ് എന്‍ കെ കുട്ടേട്ടന്റെ വിധവ കെ സരസ്വതി ടീച്ചര്‍ വിതുമ്പിപ്പോയത്. കയ്യൂര്‍ സമരസേനാനി, നീലേശ്വരം പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, അവിഭക്ത കണ്ണൂര്‍ ജില്ലാ പാര്‍ടി വളണ്ടിയര്‍ ക്യാപ്റ്റന്‍ എന്നിങ്ങനെ സജീവമായിരുന്ന കുട്ടേട്ടന്‍ നീലേശ്വരത്ത് പാര്‍ടി കെട്ടിപ്പടുക്കുന്നതിലെ മുന്നണിപോരാളിയായിരുന്നു.

Monday, April 4, 2011

ജനങ്ങളില്‍ ഒരാളായി ജനകീയ എംഎല്‍എ


തൃക്കരിപ്പൂര്‍: 'ജന്മി നാടുവാഴിത്തത്തിനെതിരെ ഐതിഹാസിക പോരാട്ടത്തിന് സാക്ഷിയായ മണ്ണ് വീണ്ടും ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്. കേരളത്തില്‍ ഇടതുപക്ഷ ഭരണത്തുടര്‍ച്ചക്ക് ജനങ്ങള്‍ വിധിയെഴുതുന്ന ദിവസമാണ് ഏപ്രില്‍ 13. അഞ്ചുവര്‍ഷം കൊണ്ട് ജനകീയ എംഎല്‍എയായ കെ കുഞ്ഞിരാമന് ചരിത്ര ഭൂരിപക്ഷം നല്‍കാന്‍ കാത്തിരിക്കുകയാണ് മണ്ഡലത്തിലെ ജനങ്ങള്‍.'